കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ 16കാരനായ ജെ.ഇ.ഇ. പരീക്ഷാര്‍ത്ഥി ജീവനൊടുക്കി. പ്ലസ്ടു പഠനത്തോടൊപ്പം ജെ.ഇ.ഇ. പരിശീലനം നടത്തിയിരുന്ന വിദ്യാര്‍ത്ഥിയാണ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചത്. ഛത്തീസ്ഗഡ് സ്വദേശിയാണ്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാവിലെ വീട്ടിലേക്ക് വിളിക്കാറുള്ള കുട്ടി വിളിക്കാതെയിരുന്നതോടെ രക്ഷിതാക്കള്‍ ഹോസ്റ്റല്‍ വാര്‍ഡനെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കോട്ടയിസെ മഹാവീര്‍ നഗര്‍ മേഖലയിലെ ഹോസ്റ്റലിലാണ് 16കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. ഹോസ്റ്റലുകളില്‍ ജില്ലാ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് കേസ് എടുത്തത്. ഈ വര്‍ഷം ഇത്തരത്തിലെ നാലാമത്തേതാണ് സംഭവം. 2023ല്‍ മാത്രം കോട്ടയില്‍ ജീവനൊടുക്കിയത് 29 പരീക്ഷാര്‍ത്ഥികളാണ്.