ലഖ്‌നൗ: ജോലിക്കിടെ കാന്‍ഡി ക്രഷ് കളിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ പ്രിയം ഗോയലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പന്‍സിയ നടത്തിയ അപ്രതീക്ഷിത പരിശോധനയില്‍ വിദ്യാര്‍ഥികളുടെ നോട്ട് ബുക്കില്‍ നിരവധി തെറ്റുകള്‍ കണ്ടെത്തി. അധ്യാപകന്‍ പഠിപ്പിക്കുന്ന സമയത്ത് ഫോണ്‍ ഗെയിം കളിക്കുകയാണെന്നും ജോലി സമയത്ത് രണ്ട് മണിക്കൂറോളം കാന്‍ഡി ക്രഷ് കളിച്ചെന്നും കണ്ടെത്തി. തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് ഇക്കാര്യം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയും തുടര്‍ന്ന് അധ്യാപകനെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.