കര്‍ണാടകയില്‍ യുവതിയെ കാണാന്‍ വീട്ടിലെത്തിയ  കാമുകന്റെ ജനനേന്ദ്രിയം ഭര്‍ത്താവ് മുറിച്ചുമാറ്റി

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

New Update
535

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. 27കാരനായ സുനില്‍ ബാബുറാവു എന്നയാളെയാണ് വീട്ടുകാര്‍ മുറിയില്‍ പൂട്ടിയിടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

Advertisment

കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ചയാണ് സംഭവം. യുവതിയെ കാണാന്‍ വീട്ടിലെത്തിയ സുനിലിനെ യുവതിയുടെ ഭര്‍ത്താവ് ഏരപ്പ സാരെപ്പ വീര്‍ഷെട്ടിയുടെ ബന്ധുക്കള്‍ വീട്ടില്‍ പൂട്ടിയിട്ടു. സ്ഥലത്തില്ലാതിരുന്ന ഭര്‍ത്താവ് പിറ്റേന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ യുവാവിനെ മര്‍ദിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയുമായിരുന്നു.

 

Advertisment