ഉരുള്‍പൊട്ടലില്‍ മരിച്ച കര്‍ണാടകയില്‍ നിന്നുള്ളവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം  പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി

ഉരുള്‍ പൊട്ടലില്‍ ആറ് കര്‍ണാടക സ്വദേശികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

New Update
5555666

ബംഗളുരു: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ച കര്‍ണാടകയില്‍ നിന്നുള്ളവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം  പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

Advertisment

ഉരുള്‍ പൊട്ടലില്‍ ആറ് കര്‍ണാടക സ്വദേശികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഭീകരമായ ദുരന്തമാണ് വയനാട്ടിലുണ്ടായത്. ഈ ദുരന്തത്തില്‍ കര്‍ണാടകസ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായത് അതിലേറെ വേദനയുണ്ടാക്കി. 

സംസ്ഥാനത്തെ മുതിര്‍ന്ന രണ്ട് ഐഎഎസ് ഓഫീസറും ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡിനെ വയനാട്ടിലേക്ക് അയയ്ക്കും. ദുരന്തമുഖത്തുള്ളവരെ രക്ഷിക്കുകയെന്നതാണ് പ്രഥമ പരിഗണന. അപകടത്തില്‍പ്പെട്ട കര്‍ണാടക സ്വദേശികളെ സംസ്ഥാനത്ത് എത്തിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment