സോഡാകുപ്പിയുടെ അടപ്പ് കണ്ണില്‍ തുളച്ചുകയറി  യുവാവിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു

ഇടതുകണ്ണിനാണ് ഗുരുതര പരിക്കേറ്റത്. 

New Update
54577575557

മുംബൈ: സോഡാ കുപ്പിയുടെ അടപ്പ് തുളച്ചുകയറി യുവാവിന്റെ കണ്ണിന്റെ കാഴ്ച കുറഞ്ഞു. ദുബൈയില്‍ ഫിനാന്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന സിദ്ധേഷ് സാവന്തിന്റെ കണ്ണിനാണ് ഗുരുതര പരിക്കേറ്റത്. സംഭവത്തില്‍  സോഡ കച്ചവടം നടത്തുന്ന വിശ്വനാഥ് സിങ്ങിനെതിരേ കേസെടുത്തു. 

Advertisment

സോഡാ കുപ്പിയുടെ അടപ്പ് തുറക്കുന്നതിനിടെ തെറിച്ചുവീണ അടപ്പ് സിദ്ധേഷിന്റെ കണ്ണില്‍ തറയ്ക്കുകയായിരുന്നു. ഇടതുകണ്ണിനാണ് ഗുരുതര പരിക്കേറ്റത്. 

സിദ്ധേഷ് കിസ്മസ് ന്യൂഇയര്‍ അവധിക്ക് കൂട്ടുകാര്‍ക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കാന്‍ മുംബൈയില്‍ എത്തിയപ്പോഴായിരുന്നു അപകട. കൂട്ടുകാര്‍ക്കൊപ്പം കടയിലെത്തിയ സാവന്ത് മൂന്ന് സോഡയ്ക്ക് ഓര്‍ഡര്‍ നല്‍കി. സോഡാ കുപ്പികള്‍ ശക്തിയായി കുലുക്കിയ ശേഷം തുറക്കുമ്പോഴാണ് അപകടമുണ്ടായത്.

കണ്ണില്‍ ആന്തരിക രക്തസ്രാവവും കടുത്ത വേദനയും അനുഭവപ്പെട്ടതോടെ, ഉടന്‍ തന്നെ കൂട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിക്കുന്നതിന് സാവന്ത് ചികിത്സ തുടരുകയാണ്. 

Advertisment