കനത്തമഴയില്‍ ചെന്നൈയില്‍ ചുറ്റുമതില്‍ ഇടിഞ്ഞുവീണ്  രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ആറു ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു.

New Update
33333

ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കനത്തമഴയില്‍ ചെന്നൈയില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ഇ.സി.ആര്‍. റോഡില്‍ ചുറ്റുമതില്‍ ഇടിഞ്ഞു വീണാണ് രണ്ടുപേര്‍ മരിച്ചത്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ആറു ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചിപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാനും നിര്‍ദ്ദേശമുണ്ട്. ചെന്നൈയില്‍ നിന്നുള്ള 20 വിമാന സര്‍വീസുകളും റദ്ദാക്കി. 

Advertisment

Advertisment