/sathyam/media/media_files/Mix5pSLDTg4TGQdmY63t.jpg)
മുംബൈ: സഹപ്രവര്‍ത്തകരായ അധ്യാപികമാരോടൊപ്പം സ്‌കൂള്‍ കാമ്പസില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകനെതിരെ പോലീസ് കേസെടുത്തു. അധ്യാപകനൊപ്പം ഉണ്ടായിരുന്നത് സ്‌കൂളിലെ മൂന്ന് അധ്യാപികമാരാണെന്നും നാല് പേരെയും സസ്പെന്‍ഡ് ചെയ്തതതായും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
സംഭവത്തിന്റെ വീഡിയോ സമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. സ്‌കൂള്‍ കാമ്പസിലെ വിവിധയിടങ്ങളില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്തതായും സൂചനയുണ്ട്.
വീഡിയോ പ്രചരിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ അധ്യാപകനെതിരെ പരാതി നല്‍കുകയായിരുന്നു. വീഡിയോകള്‍ നേരത്തെ ചിത്രീകരിച്ചതാണെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഇപ്പോള്‍ പുറത്തുവിട്ടതാണെന്നും സൂചനയുണ്ട്. ഐ.ടി. ആക്ട് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us