ബാലസോര്‍: ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 33കാരനെ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചു. പോക്സോ കോടതിയിലെ പ്രത്യേക ജഡ്ജി രഞ്ജന്‍ കുമാര്‍ സുതാറാണ് ശിക്ഷ വിധിച്ചത്. പ്രതി 5,000 രൂപ പിഴയുമൊടുക്കണം. വീഴ്ച വരുത്തിയാല്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മറൈന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതി ചോക്ലേറ്റ് നല്‍കി പ്രലാഭിപ്പിച്ച് സ്പെഷ്യല്‍ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയ പീഡിപ്പിക്കുകയായരുന്നു.