യു.പി: ഭര്‍ത്താവിന്റെ മരണ വിവരമറിഞ്ഞ യുവതി ജീവനൊടുക്കി. ഹരീഷ് ബാഗേഷ് (28), സഞ്ചിത ശരണ്‍ (28) എന്നിവരാണ് മരിച്ചത്. ഹരീഷ് വാരണാസിയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇതറിഞ്ഞ സഞ്ചിത വീടിന്റെ രണ്ടാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു.
എംബിഎ ബിരുദധാരിയായ ഹരീഷും ഫാഷന്‍ ഫോട്ടോഗ്രാഫറായ സഞ്ചിതയും രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതരായത്. പാട്‌നയില്‍ സ്വദേശിയായിരുന്ന ഹരീഷിന്റെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല.
ആദ്യം മുംബൈയില്‍ താമസിച്ച ഇരുവരും ഫെബ്രുവരിയില്‍ സഞ്ചിതയുടെ കുടുംബക്കാര്‍ക്കൊപ്പം താമസിക്കാന്‍ ഗോരഖ്പൂരിലേക്ക് മാറി. വെള്ളിയാഴ്ച സഞ്ചിതയോട് താന്‍ പാട്‌നയിലേക്ക് പോവുകയാണെന്ന് ഹരീഷ് പറഞ്ഞു.
ഇതേതുടര്‍ന്ന് സഞ്ചിത ഇയാളെ റെയില്‍വേ സ്റ്റേഷനില്‍ വിട്ടു. ഞായറാഴ്ച രാവിലെയാണ് ഹരീഷ് മരിച്ചതറിയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.