ഡല്‍ഹിയില്‍ അനധികൃതമായി മദ്യം കടത്തിയ കാറിടിച്ച്  പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ഡ്രൈവര്‍ക്കായുളള തെരച്ചില്‍ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

New Update
35353

ഡല്‍ഹി: അനധികൃതമായി മദ്യം കടത്തിയ കാറിടിച്ച് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഡല്‍ഹിയിലെ നംഗ്ലോയി സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സന്ദീപാണ് മരിച്ചത്.  സന്ദീപിനെ ഇടിച്ചുതെറിപ്പിച്ച വാഹനം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഡ്രൈവര്‍ക്കായുളള തെരച്ചില്‍ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Advertisment

ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. കാറില്‍ മദ്യം കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതോടെ പ്രധാന റോഡില്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു ഉദ്യോഗസ്ഥന്‍. അമിത വേഗത്തിലെത്തിയ വാഗണാര്‍ കാര്‍ തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

വാഹനം സന്ദീപിന്റെ പിന്നിലിടിച്ച് പത്ത് മീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. ഒടുവില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ചെന്നിടിക്കുകയായിരുന്നു. അപകടത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

 

Advertisment