ന്യൂഡല്‍ഹി: ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും ബന്ധം തകരുമ്പോള്‍ സ്ത്രീകള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരമാണെന്നും സുപ്രീംകോടതി.
ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, എന്‍.കെ. സിംങ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ വിധി. മഹേഷ് ദാമു ഖരെ എന്നയാള്‍ക്കെതിരെ വിധവയായവനിത എസ്. ജാദവ് നല്‍കിയ കേസാണ് റദ്ദാക്കിയത്.
വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ അതില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോഴല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.