രണ്ട് ദിവസമായി കാണാനില്ല; ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ മൃതദേഹം കഷ്ണങ്ങളാക്കി  കുഴിച്ചുമൂടിയ നിലയില്‍

ജോധ്പൂര്‍ സ്വദേശിനി അനിത ചൗധരി(50)യാണ് കൊല്ലപ്പെട്ടത്.

New Update
4343

ജോധ്പൂര്‍: മധ്യവയസ്‌കയുടെ മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ജോധ്പൂര്‍ സ്വദേശിനി അനിത ചൗധരി(50)യാണ് കൊല്ലപ്പെട്ടത്. പഴയ കുടുംബ സുഹൃത്ത് ഗുല്‍ മുഹമ്മദ് എന്നയാളാണ് കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്. ഇയാളുടെ ഭാര്യയാണ് മൃതദേഹം പോലീസിന് കാണിച്ചു കൊടുത്തത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. 

Advertisment

ജോധ്പൂരില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തി വരികയായിരുന്നു അനിത. രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. ഒക്ടോബര്‍ 27ന് ഉച്ചയോടെ അനിത പാര്‍ലര്‍ പൂട്ടി വീട്ടിലേക്ക് മടങ്ങിയതായാണ് വിവരം. ഇവര്‍ വീട്ടിലെത്താത്തിനെത്തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  

ഗുല്‍ മുഹമ്മദിന്റെ ഭാര്യയെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹം വീടിന് പിന്‍വശത്തുളള പുരയിടത്തില്‍ കുഴിച്ചുമൂടിയെന്ന് അറിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

Advertisment