മുംബൈ: മുംബൈ എയര്‍പോര്‍ട്ടില്‍ ബാങ്കോക്കില്‍ നിന്നെത്തിയ യുവതിയുടെ ബാഗില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ കഞ്ചാവ് പിടിച്ചെടുത്തു.
ഗുജറാത്തിലെ നവസാരി സ്വദേശിയായ പാത്രിഗ്‌നാബെന്‍ കപാഡിയ എന്ന യുവതിയില്‍ നിന്നുമാണ് 14.62 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
ബാങ്കോക്കില്‍ നിന്നെത്തിയ മറ്റൊരു മലയാളി യുവാവിന്റെ ബാഗിലും കഞ്ചാവ് കണ്ടെത്തിയതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 21 കിലോഗ്രാം കഞ്ചാവാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.