Advertisment

ശരിയായ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയത്, ബലാത്സംഗക്കേസിന് പിന്നില്‍ 'അമ്മ'യും ഡ.ബ്ല്യു.സി.സി. തമ്മിലുള്ള പോര്: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

പരസ്പര വിരുദ്ധമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ജാമ്യാപേക്ഷയിലുണ്ട്.

New Update
2424242

ഡല്‍ഹി: തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നില്‍ 'അമ്മ'യും ഡ.ബ്ല്യു.സി.സി. തമ്മിലുള്ള പോരെന്ന് നടന്‍ സിദ്ദിഖ്. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിദ്ദിഖിന്റെ ആരോപണം.  

Advertisment

ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ എന്നെ പ്രതിയാക്കിയത്. പരാതി നല്‍കിയതിനും കേസ് എടുക്കാനും എട്ട് വര്‍ഷത്തെ കാലതാമസമുണ്ടായി. അഞ്ച് വര്‍ഷത്തിനിടെ പരസ്പര വിരുദ്ധമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ജാമ്യാപേക്ഷയിലുണ്ട്. 

സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സിദ്ദിഖിന് വേണ്ടി സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. 

Advertisment