ന്യൂഡല്‍ഹി: പി.വി. അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും മതത്തേയും വിശ്വാസത്തേയും അന്‍വര്‍ ദുരുപയോഗം ചെയ്യുകയാണെന്നും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍.
അന്‍വര്‍ നിസ്‌കാരത്തിന്റെ പേരില്‍ വിഷം കുത്തിവയ്ക്കുകയാണ്. അഞ്ച് നേരം നിസ്‌കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളമാണ്. മതത്തെയും വിശ്വാസത്തേയും അന്‍വര്‍ ദുരുപയോഗം ചെയ്യുകയാണ്.
നിസ്‌ക്കരിക്കുന്നതിന് ആരും എതിരല്ല. ഈ തുറുപ്പ് ചീട്ട് അന്‍വര്‍ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നു. ന്യൂനപക്ഷത്തിനിടയില്‍ പിണറായിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമം. ഇതുകൊണ്ടൊന്നും പിണറായിയെ തകര്‍ക്കാനാകില്ല
അന്‍വറിന്റെ പരാതിയില്‍ മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ റിപ്പോര്‍ട്ട് ഉടന്‍ വരും. അതുവരെ കാത്തിരിക്കാമായിരുന്നില്ലേയെന്നും എ.കെ. ബാലന്‍ പറഞ്ഞു.