ആസാമില്‍ സ്വകാര്യ കോച്ചിംഗ് അക്കാദമിയില്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തി

സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
577

ദിസ്പുര്‍: ആസാമില്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ വിദ്യാര്‍ഥി കുത്തിക്കൊന്നു. അധ്യാപകനായ ആന്ധ്രാപ്രദേശ് സ്വദേശി രാജേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

Advertisment

ശിവസാഗര്‍ ജില്ലയിലെ ലഖിമി നഗറിലുള്ള സ്വകാര്യ കോച്ചിംഗ് അക്കാദമിയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ രാജേഷ് ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Advertisment