39 ദിവസം പിന്നിടുമ്പോൾ , മഹാ കുംഭമേളയിൽ ഇന്നലെവരെ 58 കോടി ആളുകൾ പുണ്യ സ്നാനം ചെയ്തു

New Update
prayagraj787

പ്രയാഗ്‌രാജ് : ഇന്നലെ 39 മത്തെ ദിവസമായിരുന്നു. അനിയന്ത്രിതമായ തീർ ക്കാണ് പ്രയാഗ്‌രാജിലേക്ക് പ്രവഹിക്കുന്നത്. നിയന്ത്രണങ്ങ ളൊ ന്നും പൂർണ്ണമായും ഫലപ്രദമാകുന്നില്ല. ലക്ഷ്യമിട്ടതിനേക്കാൾ വലിയ ജനക്കൂട്ടമാണ് അവിടെ എത്തുന്നത്.

Advertisment

എന്തുകൊണ്ടാണ് ഇത്രയും വലിയ തിരക്കനുഭവപ്പെടുന്നത് ?

ഇനി അടുത്ത മഹാകുംഭമേള 144 വർഷം കഴിഞ്ഞുമാത്രമേ ഉണ്ടാകുകയുള്ളുവെന്നും ഇന്ന് ജീവിച്ചിരിക്കുന്ന ആർക്കും അത് കാണാനുള്ള യോഗമുണ്ടാകില്ലെന്നും അതുകൊണ്ട് ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്ക് പുണ്യം കൈവരിക്കാൻ ഇതിലും വലിയ ഒരു അവസരം ലഭിക്കില്ലെന്നുമുള്ള പ്രചാരം ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ വ്യാ പകമായി നടന്നതിന്റെ ഫലമായി ജനം ഒന്നടങ്കം കിട്ടുന്ന വാഹനത്തിൽ പ്രയാഗ്‌രാജിലേക്ക് പായുകയാണ്.

പാലാഴി കടഞ്ഞുകിട്ടിയ അമൃതിനെവേണ്ടി അസുരന്മാരും ദേവ ന്മാരും തമ്മിൽ നടത്തിയ 12 ദിവസം നീണ്ട യുദ്ധത്തിനിടെ കലശ ത്തിൽ നിന്നും അമൃത് തെറിച്ചുവീണ സ്ഥലങ്ങളാണ് പ്രയാഗരാജ് ,ഹരിദ്വാർ , ഉജ്ജയിൻ , നാസിക് എന്നിവിടങ്ങൾ. അമൃത് വീണതി നാൽ ഓരോ 12 വര്ഷം കൂടുമ്പോഴും ഈ സ്ഥലങ്ങളിൽ മാറിമാറി നടക്കുന്ന കുംഭമേളയിൽ മഹര്ഷിമാര്ക്കും സന്യാസികൾക്കു മൊപ്പം സ്നാനം ചെയ്‌താൽ പുണ്യം ലഭിക്കും എന്നാണ് ഐതീഹ്യം.

ഓരോ 12 വര്ഷം കൂടുമ്പോഴുമാണ് കുംഭമേള നടക്കുന്നത്. അപ്ര കാരം 12 മത് തവണ അതായത് 144 വർഷം ആകുമ്പോഴാണ് ഇപ്പോൾ നടക്കുന്നതുപോലുള്ള മഹാകുംഭമേള നടക്കുക.

12 വർഷം എന്ന കണക്ക് എങ്ങനെവന്നു ?

ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധം 12 ദിവസം നീണ്ടു നിന്നു. അസുരന്മാർ തോറ്റു പിൻവാങ്ങുക യായിരുന്നു. ദേവന്മാ രുടെ 1 ദിവസം ഭൂമിയിൽ 12 ദിവസമാണ്.അങ്ങനെ 12 ദിവസം നടന്ന യുദ്ധമാണ് ഭൂമിയിൽ 144 വർഷമായി മാറപ്പെട്ടത്.

അമൃത് കഴിച്ചാൽ അവർ മരണമില്ലാത്ത ചിരഞ്ജീവികളാകു മെന്നും അതുമൂലമാണ് ദേവന്മാർക്ക് മരണമില്ലാത്തതെന്നും കരുതപ്പെടുന്നു.

ഇത്തവണത്തെ മഹാകുംഭമേളമൂലം ഉത്തർപ്രദേശ് സർക്കാരിന് രണ്ടുലക്ഷം കോടിയിലധികം രൂപയുടെ  റവന്യൂ വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Advertisment