കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് അന്‍വറിന് ധാരണയില്ല, അന്‍വറിന്റേത് കോണ്‍ഗ്രസ് പാരമ്പര്യം, അന്‍വറിന്റെ നിലപാടിനെതിരെ സഖാക്കളും പാര്‍ട്ടിയെ സ്നേഹിക്കുന്നവരും രംഗത്തിറങ്ങണം: എം.വി. ഗോവിന്ദന്‍

"വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയാണ് അന്‍വര്‍"

New Update
464

ന്യൂഡല്‍ഹി: പി.വി. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. 

Advertisment

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് അന്‍വറിന് ധാരണയില്ല. അന്‍വറിന്റേത് കോണ്‍ഗ്രസ് പാരമ്പര്യം. സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടല്ല അന്‍വര്‍ സംസാരിക്കുന്നത്. സംഘടനാ രീതിയും നയവും അറിയില്ല. അന്‍വര്‍ പരാതി ഉന്നയിച്ച രീതി ശരിയല്ല. അന്‍വറിന്റെ നിലപാടിനെതിരായി സഖാക്കളും പാര്‍ട്ടിയെ സ്നേഹിക്കുന്നവരും രംഗത്തിറങ്ങണം.

വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയാണ് അന്‍വര്‍. പ്രതിപക്ഷം പോലും പറയാത്ത ആക്ഷേപങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. പാര്‍ലമെന്ററി പാര്‍ട്ടി അംഗം മാത്രമാണ് അന്‍വര്‍. ഇത്ര കാലമായിട്ടും പാര്‍ട്ടി അംഗമാകാന്‍ കഴിഞ്ഞില്ല. അച്ചടക്കം ലംഘിച്ച് പല തവണ അന്‍വര്‍ വാര്‍ത്താ സമ്മേളനം നടത്തി. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രിയും പാര്‍ട്ടിയും നല്‍കി. 

പലവട്ടം പാര്‍ട്ടി ആശയവിനിമയം നടത്തിയെങ്കിലും അനുസരിച്ചില്ല. അന്‍വറിന്റെ പരാതി പാര്‍ട്ടി കേള്‍ക്കാതിരുന്നിട്ടില്ല. പി. ശശിക്കെതിരായ അന്‍വറിന്റെ പരാതി പാര്‍ട്ടി പരിശോധിക്കുന്നുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

 

Advertisment