രാജസ്ഥാന്‍: വിദ്യാര്‍ഥിനികള്‍ക്ക് ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച് മോശമായി പെരുമാറിയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍.
രാജസ്ഥാനിലെ ഗോപാല്‍പുര വില്ലേജില്‍ സ്ഥിതി ചെയ്യുന്ന ഗവണ്‍മെന്റ് ഹയര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ലായിഖ് അഹമ്മദ് ഖുറേഷിയാണ് അറസ്റ്റിലായത്. ഇയാളെ സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.