തിരുപ്പതി: തിരുപ്പതിയില്‍ നിയന്ത്രണംവിട്ട ആംബുലന്‍സ് പാഞ്ഞുകയറി രണ്ട് സ്ത്രീകള്‍ക്ക് മരിച്ചു. പെദ്ദ റെദ്ദമ്മ (40), ലക്ഷ്മ്മ (45) എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ചന്ദ്രഗിരി മണ്ഡലിലെ നരസിംഗപുരത്തിലാണ് സംഭവം. പുംഗാനൂരില്‍ നിന്ന് തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് കാല്‍നടയായി പോയ സംഘത്തിനു നേരെ നിയന്ത്രണംവിട്ട 108 ആംബുലന്‍സ് ഇടിച്ചു കയറുകയായിരുന്നു. മദനപ്പള്ളിയില്‍ നിന്ന് തിരുപ്പതിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.