/sathyam/media/media_files/sDAEGWhCPLCrwi5x0rLf.jpg)
ജമ്മു: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഭീകരാക്രമണം. ആര്‍മിയുടെ താത്കാലിക ഓപ്പറേറ്റിംഗ് ബേസില്‍ ബുധനാഴ്ച ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് സൈനികര്‍ക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു.
പരിക്കേറ്റവരെ ചികിത്സയ്ക്കായി എസ്ഡിഎച്ച് ഭാദേര്‍വയിലേക്ക് കൊണ്ടുപോയി. സുരക്ഷാ സേനയ്ക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം കശ്മീര്‍ ടൈഗേഴ്സ് ഭീകരസംഘടന ഏറ്റെടുത്തു. ഭീകരരെ പിടികൂടാനുള്ള ഏറ്റുമുട്ടലും തിരച്ചിലും തുടരുകയാണ്.
നമ്മുടെ ശത്രുക്കളായ അയല്‍ക്കാരാണ് നമ്മുടെ രാജ്യത്തെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാന്‍ എപ്പോഴും ശ്രമിക്കുന്നതെന്ന് ഭീകരാക്രമണത്തെക്കുറിച്ച് സംസാരിച്ച എഡിജിപി ആനന്ദ് ജെയിന്‍ പറഞ്ഞു.
ഈ ഭീകരാക്രമണം ഒരു നുഴഞ്ഞുകയറ്റമാണ്. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
റിയാസിക്കും കത്തുവയ്ക്കും ശേഷം ജമ്മു മേഖലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ വീടിന് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ദോഡ ജില്ലയിൽ ഈ ഭീകരാക്രമണം നടക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us