തടികളുമായി പോവുകയായിരുന്ന ട്രാക്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രക്കില്‍ വാന്‍ ഇടിച്ചു; അപകടത്തില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം

അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. 

New Update
truck Untitledna.jpg

ഹൈദരാബാദ്; തടികളുമായി പോവുകയായിരുന്ന ട്രാക്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കണ്ടെയ്നര്‍ ട്രക്കില്‍ വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആറു പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് അപകടം ഉണ്ടായത്.

Advertisment

സീതനാപ്പള്ളിക്ക് സമീപം ട്രക്ക് ട്രാക്ടറുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. 

പരിക്കേറ്റ അഞ്ച് പേരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു, അവിടെ അവരുടെ നില ഗുരുതരമാണ്. പോലീസും പ്രാദേശിക അധികാരികളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മരിച്ച ആറ് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Advertisment