ഛത്തീസ്ഗഡില്‍ 6 നക്സലൈറ്റുകള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഏഴ് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടതായാണ് പോലീസ് നേരത്തെ പറഞ്ഞിരുന്നത്. പിന്നീട് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു.

New Update
naxal Untitled.m.jpg

ഡല്‍ഹി: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. തലക്ക് 38 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

Advertisment

നക്സലൈറ്റുകളുടെ നെടുംതൂണായി കണക്കാക്കപ്പെടുന്ന പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി കമ്പനി നമ്പര്‍ 6-ന് നേരെ സുരക്ഷാ സേന നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഇതെന്ന് പോലീസ് പറഞ്ഞു. ഓര്‍ച്ച പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗോബല്‍, തുള്‍ത്തുലി ഗ്രാമങ്ങള്‍ക്ക് സമീപം വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഏഴ് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടതായാണ് പോലീസ് നേരത്തെ പറഞ്ഞിരുന്നത്. പിന്നീട് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു.

Advertisment