/sathyam/media/media_files/2025/05/20/wZhdZnkcHUEQp0a3zom0.jpg)
പാ​റ്റ്ന: ബി​ഹാ​റി​ലെ ദ​ർ​ഭം​ഗ ജി​ല്ല​യി​ൽ ആ​റ് വ​യ​സു​കാ​രി​യെ അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് പീ​ഡി​പ്പി​ച്ചു കൊ​ന്നു.
പ​ട്വ പൊ​ഖാ​ർ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.
ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ കു​ട്ടി​യെ കാ​ണാ​താ​യി​രു​ന്നു. തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ തെ​രു​വ് നാ​യ്ക്ക​ൾ തു​ട​ർ​ച്ച​യാ​യി കു​ര​യ്ക്കു​ന്ന​ത് ശ്ര​ദ്ധി​ച്ച വീ​ട്ടു​കാ​ർ വീ​ടി​ന് അ​ടു​ത്തു​ള്ള കു​ള​ത്തി​ന് സ​മീ​പം ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ഇ​വ​ർ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.
പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, ആ​റ് മു​ത​ൽ എ​ട്ട് വ​യ​സ് വ​രെ പ്രാ​യ​മു​ള്ള മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ കു​ള​ത്തി​ന് സ​മീ​പം ഒ​രു​മി​ച്ച് ക​ളി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ക​ണ്ടെ​ത്തി.
ഇ​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ അ​യ​ൽ​വാ​സി​യാ​യ 22 വ​യ​സു​കാ​ര​ൻ വി​കാ​സ് മ​ഹ്തോ കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ ഇ​വി​ടെ നി​ന്നും കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു.
വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ വ​സ്ത്ര​ത്തി​ൽ നി​ന്നും പോ​ലീ​സ് ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി. കൊ​ല്ല​പ്പെ​ട്ട കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us