Advertisment

പോയത് എരുമയെ വിറ്റ പണവുമായി; ഭര്‍ത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് യാചകനൊപ്പം യുവതി ഒളിച്ചോടി

സംഭവത്തില്‍ ഭര്‍ത്താവ് രാജു പോലീസില്‍ പരാതി നല്‍കി. 

New Update
424242

ലക്നൗ: യു.പിയില്‍ യാചകനൊപ്പം 36 വയസുകാരി ഒളിച്ചോടി. രാജേശ്വരി എന്ന യുവതിയാണ് ഭര്‍ത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ചാണ് പോയത്. സംഭവത്തില്‍ ഭര്‍ത്താവ് രാജു പോലീസില്‍ പരാതി നല്‍കി. 

Advertisment

യാചകന്‍ നന്‍ഹെ പണ്ഡിറ്റ് (45) ഇടയ്ക്കിടെ വീട്ടിലും അയല്‍വീട്ടിലുമെല്ലാം ഭിക്ഷയാചിച്ച് വരുമായിരുന്നെന്ന് രാജു പറഞ്ഞു. ഇയാള്‍ രാജേശ്വരിയുമായി ചാറ്റ് ചെയ്യാറുണ്ടെന്നും ഫോണില്‍ സംസാരിക്കുന്നത് കണ്ടിട്ടുണ്ടെന്നും രാജു പോലീസിനോട് പറഞ്ഞു.

എരുമയെ വിറ്റ പണം വീട്ടില്‍ സൂക്ഷിച്ചിരുന്നതും കാണാനില്ലായിരുന്നു. പച്ചക്കറി വാങ്ങാനെന്ന് പറഞ്ഞാണ് രാജേശ്വരി വീട്ടില്‍ നിന്ന് പോയതെന്നും ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു.  

 

Advertisment