Advertisment

ബലാത്സംഗ കേസില്‍ പ്രതിയെ വിവാഹം ചെയ്യാന്‍  യുവതിയെ പോലീസ് നിര്‍ബന്ധിപ്പിച്ചെന്ന് പരാതി

കുടുംബം പ്രതിഷേധിച്ചതോടെ പ്രതി കോട്വാലി സ്വദേശി സാജിദ് അലി(35)യെ പോലീസ് അറസ്റ്റ് ചെയ്തു. 

New Update
542542542

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യുവതിയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പരാതിയുമായി ചെന്നപ്പോള്‍ പ്രതിയെ വിവാഹം ചെയ്യാന്‍ യുവതിയെ പോലീസ് നിര്‍ബന്ധിപ്പിച്ചെന്ന് ആരോപണം. സംഭവത്തില്‍ യുവതിയുടെ കുടുംബം പ്രതിഷേധിച്ചതോടെ പ്രതി കോട്വാലി സ്വദേശി സാജിദ് അലി(35)യെ പോലീസ് അറസ്റ്റ് ചെയ്തു. 

Advertisment

തുടര്‍ച്ചയായി യുവതിയെ പീഡിപ്പിച്ചെന്നും പിന്നീട് പരാതി നല്‍കുമെന്നു പറഞ്ഞപ്പോള്‍ പ്രതികള്‍ വീഡിയോ ഉപയോഗിച്ച് യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കേസ് കൊടുത്തപ്പോള്‍ പ്രതിയെ വിവാഹം ചെയ്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു.

Advertisment