ഭോപ്പാല്‍: മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായി യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. 28 കാരനായ രാജ രഘുവംശിയാണ് കൊല്ലപ്പെട്ടത്.
ഭാര്യ സോനം രഘുവംശി ഉള്‍പ്പെടെ നാല് പേരെ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്ന് അറസ്റ്റ് ചെയ്തതായി മേഘാലയ ഡിജിപി ഇദാഷിഷ നോങ്റാങ് പറഞ്ഞു. ഹണിമൂണ്‍ സമയത്ത് സോനം വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായും ഡിജിപി പറഞ്ഞു.
മെയ് മാസത്തിലാണ് ദമ്പതികള്‍ മേഘാലയയില്‍ എത്തിയത്. ഭര്‍ത്താവിനെ കാണാതായതായതിനെത്തുടര്‍ന്ന് തിരച്ചില്‍ നടത്തുകയും ജൂണ്‍ 2ന് മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം ഒരു മലയിടുക്കില്‍ കണ്ടെത്തുകയുമായിരുന്നു. രാജയുടെ സഹോദരനായ വിപിന്‍ രഘുവംശിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വാടകയ്ക്കെടുത്ത സ്‌കൂട്ടര്‍ മറ്റൊരിടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു.