Advertisment

ജോലി തേടി ചെന്നൈയിലെത്തിയ മലയാളി യുവാവും യുവതിയും ട്രെയിന്‍ ഇടിച്ച് മരിച്ചു; അപകടം സുഹൃത്തിനൊപ്പം ട്രാക്ക് മുറിച്ച് കടക്കവെ

പെരിന്തല്‍മണ്ണ രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് അമ്പലക്കോത്ത് തറോല്‍ ടി. ഐശ്വര്യ (28) എന്നിവരാണു മരിച്ചത്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
78585688

ചെന്നൈ: ജോലി തേടി ചെന്നൈയിലെത്തിയ മലയാളികള്‍ ട്രെയിന്‍ തട്ടി മരിച്ചു. പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം അമ്പലക്കോത്ത് തറോല്‍ ടി. ഐശ്വര്യ (28) എന്നിവരാണു മരിച്ചത്. 

Advertisment

ചൊവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാന്‍ സുഹൃത്തായ മുഹമ്മദ് റഫീഖ് എത്തിയിരുന്നു. മൂവരും ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു. 

ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാല്‍ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു. ഷെരീഫ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ ഐശ്വര്യയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഐശ്വര്യയുടെ പിതാവ്: ടി. മോഹന്‍ദാസ് (ജനറല്‍ സെക്രട്ടറി, മാങ്കാവ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി). മാതാവ്: റാണി (മെഡിക്കല്‍ കോളജ് എച്ച്.ഡി.എസ്, ലാബ് ടെക്നിഷ്യന്‍). മുഹമ്മദ് ഷെരീഫിന്റെ പിതാവ് ചെന്നൈ സുആദ് ട്രാവല്‍സ് ഉടമ കിഴക്കേതില്‍ സുബൈര്‍ ഹാജി. മാതാവ്: ഖദീജ.

Advertisment