New Update
/sathyam/media/media_files/2025/01/09/Hm6DGD5s5qcLetG4IpVB.jpg)
ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്ന ജോലിചെയ്ത വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. മധുര കപ്പലൂരിലുള്ള സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ യുവരാജിന്റെ കാഴ്ചയാണ് നഷ്ടമായത്.
Advertisment
കണ്ണില്‍ പൊടിവീണ് ഗുരുതരാവസ്ഥയിലായിട്ടും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായില്ല. മാതാപിതാക്കളെ വിളിച്ചുവരുത്തി പറഞ്ഞയയ്ക്കുകയായിരുന്നു.
ദളിത് വിഭാഗമായ ശുചീകരണത്തൊഴിലാളിയുടെ മകനാണ് യുവരാജ. സ്‌കൂളിലെ ചില ദളിത് വിഭാഗം വിദ്യാര്‍ഥികളെ അധ്യാപകര്‍ നിര്‍ബന്ധപൂര്‍വം ജോലി ചെയ്യിപ്പിക്കാറുണ്ടെന്ന് ആരോപണമുണ്ട്.
കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നും കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും സി.പി.ഐ. നേതാക്കള്‍ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us