ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ മയക്കുമരുന്ന് വില്‍പനക്കാരന്റെ 3.50 കോടി രൂപയുടെ സ്വത്തുക്കള്‍ പോലീസ് കണ്ടുകെട്ടി.
ഗുല്‍സാക്ക എന്ന ഗുലാം അഹമ്മദ് ദാറിന്റെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പ്രതിയില്‍നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കൊഡീന്‍ ഫോസ്‌ഫേറ്റ്, പോപ്പി സ്ട്രോ എന്നിവ കണ്ടെടുത്തിരുന്നു.
മയക്കുമരുന്ന് നിര്‍മാര്‍ജനത്തിന്റെ ഭാഗമായുള്ള നിര്‍ണായക നടപടിയാണിതെന്ന് പോലീസ് പറഞ്ഞു. നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് നിയമത്തിലെ സെക്ഷന്‍ 68 എഫ് പ്രകാരമാണ് നടപടി സ്വീകരിച്ചത്.