കര്‍ണാടകയില്‍ ദുഃഖവെള്ളിയാഴ്ച സി.ഇ.ടി പരീക്ഷ: പ്രതിക്ഷേധം ഉയര്‍ന്ന ഉടന്‍ കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബന്ധപ്പെട്ടു; പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനം

ഏപ്രില്‍ 18നായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
313

ബംഗളുരു:  കര്‍ണാടകയില്‍ ദുഃഖവെള്ളിയാഴ്ച നടത്താനിരുന്ന സി.ഇ.ടി. പരീക്ഷ മാറ്റിവച്ചു. കര്‍ണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ) സി.ഇ.ടി-2025 പരീക്ഷയാണ് ക്രൈസ്തവ വിഭാഗത്തിന്റെ പ്രതിഷേത്തെത്തുടര്‍ന്ന് പുനഃക്രമീകരിച്ചത്. 

Advertisment

ഏപ്രില്‍ 18നായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍, അന്ന് തന്നെയാണ് ക്രൈസ്തവര്‍ യേശുവിന്റെ കുരിശു മരണത്തിന്റെ ഓര്‍മ്മ പുതുക്കി ദുഃഖവെള്ളി ആചരിക്കുന്നത്. ഇതോടെ സഭകള്‍ പ്രതിക്ഷേധം ഉയര്‍ത്തി. 

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പരീക്ഷ മാറ്റിവെക്കാന്‍ നടപടി വേണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പരീക്ഷാ തീയതി മാറ്റിയതായി കെ.ഇ.എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. പ്രസന്ന  അറിയിച്ചു.