ഫോണില്‍ സംസാരിക്കവെ 120 അടി താഴ്ചയിലുള്ള  കിണറ്റില്‍ വീണു; യുവാവിന് ദാരുണാന്ത്യം

ഉത്തര്‍പ്രദേശിലെ ഹത്രാസ് സ്വദേശിയായ രാഹുല്‍ കുമാറാ(22)ണ് മരിച്ചത്.

New Update
6464

ആഗ്ര: ഫോണില്‍ സംസാരിക്കവെ 120 അടി താഴ്ചയിലുള്ള കിണറ്റില്‍ വീണ് ബിരുദ വിദ്യാര്‍ഥി മരിച്ചു. ഉത്തര്‍പ്രദേശിലെ ഹത്രാസ് സ്വദേശിയായ രാഹുല്‍ കുമാറാ(22)ണ് മരിച്ചത്.

Advertisment

പോലീസ് രാത്രി നടത്തിയ പരിശോധനയില്‍ ശനിയാഴ്ച യുവാവിനെ കിണറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 

തകരാറിലായ ട്രാക്ടറിനെക്കുറിച്ച് അമ്മാവനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കാല്‍ വഴുതി രാഹുല്‍ കിണറ്റില്‍ വീഴുകയായിരുന്നു.