ലക്നോ: ഉത്തര്‍പ്രദേശിലെ ലളിത്പുരില്‍ പ്രണയിതാക്കളെ വീട്ടുകാര്‍ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മിഥുന് കുശവാഹ (22), സാഹു (19) എന്നിവരെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ്, മാതാവ്, അമ്മാവന് എന്നിവരെ അറസ്റ്റ് ചെയ്തു. ജനുവരി ഒന്നിന് അര്‍ധരാത്രി ബിഗ എന്ന ഗ്രാമത്തിലെ ജഗൗര എന്ന പ്രദേശത്താണ് സംഭവം.