Advertisment

ജോലിക്കിടെ തര്‍ക്കം; ഗുരുഗ്രാമില്‍ യുവാവിനെ  സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നു

ബീഹാര്‍ സ്വദേശിയായ ദലീപ് കുമാറാണ് കൊല്ലപ്പെട്ടത്.

New Update
552

ഗുരുഗ്രാം: ജോലിക്കിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നു. അസം സ്വദേശി അര്‍ജുന്‍ ഷവ്താലിനെയാണ് അറസ്റ്റ് ചെയ്തത്. ബീഹാര്‍ സ്വദേശിയായ ദലീപ് കുമാറാണ് കൊല്ലപ്പെട്ടത്.

Advertisment

ഗുരുഗ്രാമില്‍ ഒരു ഗസ്റ്റ് ഹൗസില്‍ ദലീപ് കുമാര്‍ ഹൗസ് കീപ്പിംഗ് സ്റ്റാഫായി ജോലി ചെയ്യുകയായിരുന്നു. ജോലിക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് അര്‍ജുന്‍ ദലീപ് കുമാറിനെ കൊലപ്പെടുത്തുകയുമായിരുന്നു. 

നിരന്തരം ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുന്നതിനാല്‍ ദലീപ് കുമാറിനോട് പകയുണ്ടായിരുന്നെന്നും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നെന്നും പ്രതി പോലീസിനോട്  പറഞ്ഞു.

 

Advertisment