/sathyam/media/media_files/21WUXksfCdF65syRGy65.jpg)
മുംബൈ: ബോളിവുഡ് നടി നെഹ പെന്‍ഡ്‌സെയുടെ വീട്ടില്‍ മോഷണം. ആറ് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. മുംബൈ ബാന്ദ്ര വെസ്റ്റിലെ ഫ്ളാറ്റിലാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ ജോലിക്കാരന്‍ സോളങ്കിയെ അറസ്റ്റ് ചെയ്തു. എന്നാല്‍, ആഭരണങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
നാല് വര്‍ഷം മുമ്പ് വിവാഹ സമ്മാനമായി ലഭിച്ച സ്വര്‍ണവളയും വജ്രം പതിച്ച മോതിരവും കാണാനില്ലെന്നാണ് പരാതി. സംഭവദിവസം പുറത്തുപോയപ്പോള്‍ ബയാസ് ആഭരണങ്ങള്‍ ധരിച്ചിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം ആഭരണങ്ങള്‍ അലമാരയില്‍ സൂക്ഷിക്കാനായി വീട്ടുജോലിക്കാരനായ സുമതി കുമാര്‍ സോളങ്കിയെ ഏല്‍പ്പിച്ചു.
ഫ്‌ളാറ്റിലെ കാര്യങ്ങളെല്ലാം നോക്കുന്ന സോളങ്കി മറ്റു ജോലിക്കാര്‍ക്കൊപ്പം ഫ്‌ളാറ്റിന്റെ പരിസരത്താണ് താമസിക്കുന്നത്. സംഭവദിവസം പുറത്തേക്ക് പോകാനൊരുങ്ങിയ ബയാസ് അലമാരയില്‍ നിന്ന് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഈ സമയത്ത് സോളങ്കി വീട്ടിലുണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കൊളാബയിലുള്ള അമ്മായിയുടെ വീട്ടിലാണെന്നാണ് പറഞ്ഞത്.
ചോദ്യം ചെയ്യലില്‍ സോളങ്കി കുറ്റം സമ്മതിച്ചിരുന്നില്ല. ബയാസ് വീണ്ടും തിരച്ചില്‍ നടത്തിയെങ്കിലും ആഭരണങ്ങള്‍ കണ്ടെത്താനായില്ല. സോളങ്കിയോട് ഉടന്‍ വീട്ടിലെത്താന്‍ ബയാസ് ആവശ്യപ്പെട്ടെങ്കിലും തിരിച്ചുവരാന്‍ തയ്യാറായില്ല. ഇതോടെ കൂടുതല്‍ സംശയമായി. തുടര്‍ന്ന് ഝാ പോലീസില്‍ പരാതി നല്‍കുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us