യു.പിയില്‍ സ്വത്ത് കൈക്കലാക്കാന്‍ സഹോദരങ്ങളും ഭാര്യമാരും അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന പരാതിയുമായി മകന്‍; ഒമ്പത് പേര്‍ക്കെതിരേ കേസ്

മാതാവ് പവിത്രദേവിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകന്‍ യോഗേന്ദ്ര സിംഗ് യാദവാണ് പോലീസില്‍ പരാതി നല്‍കിയത്.

New Update
464646

ലക്‌നോ: ഉത്തര്‍പ്രദേശില്‍ സ്വത്ത് കൈക്കലാക്കാന്‍ മൂന്ന് സഹോദരങ്ങളും അവരുടെ ഭാര്യമാരും അനന്തരവന്മാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയെന്ന പരാതിയുമായി മകന്‍. 

Advertisment

മാതാവ് പവിത്രദേവിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകന്‍ യോഗേന്ദ്ര സിംഗ് യാദവാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. 

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പവിത്രദേവി മരിച്ചത്. വിഷം ശരീരത്തില്‍ ചെന്നാണ് പവിത്രദേവി മരിച്ചതെന്ന് അടുത്തിടെ വന്ന ഒരു മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തന്റെ ജീവന് ഭീഷണിയുള്ളതായി പവിത്ര ദേവി പറഞ്ഞതായും യോഗേന്ദ്ര പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.