Advertisment

കാന്‍സര്‍ രോഗിയായ അമ്മയെ ചികിത്സിക്കുന്ന ഡോക്ടറെ  കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ഏഴിലധികം തവണ തലയ്ക്കും നെഞ്ചിനും കുത്തേറ്റ ഹൃദ്രോഗിയായ ഡോക്ടര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
353

ചെന്നൈ: കാന്‍സര്‍ രോഗിയായ അമ്മയെ ചികിത്സിക്കുന്ന ഡോക്ടറെ ക്രൂരമായി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഇരുപത്തിയാറുകാരന്‍ അറസ്റ്റില്‍. ഏഴിലധികം തവണ തലയ്ക്കും നെഞ്ചിനും കുത്തേറ്റ ഹൃദ്രോഗിയായ ഡോക്ടര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

Advertisment

ചെന്നൈയിലെ കലൈഞ്ജര്‍ സെന്റിനറി ഹോസ്പിറ്റലില്‍ കഴിഞ്ഞദിവസമാണ് സംഭവം. അമ്മയ്ക്ക് ഡോക്ടര്‍ തെറ്റായ മരുന്നുകള്‍ എഴുതി നല്‍കി എന്നാരോപിച്ചായിരുന്നു ആക്രമണം. ഹൃദയപ്രശ്‌നങ്ങളുള്ളതുകൊണ്ട് ഡോക്ടര്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ചിട്ടുണ്ട്.  സ്ഥലത്തുനിന്ന് കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ ജീവനക്കാരും സമീപത്തുള്ളവരുമാണ് പിടികൂടിയത്. 

ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ചയുമില്ലെന്നും ഇത്തരമൊരു ആക്രമണം ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പരിക്കേറ്റ ഡോക്ടര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം നടത്തി.

Advertisment