ബംഗളുരു: കേരളത്തില്‍ നിന്ന് സ്വര്‍ണം കടത്തിയ വാഹനം കൊള്ളയടിച്ച പ്രതികള്‍ പിടിയില്‍. സാംഗ്ലി സ്വദേശികളായ നവനീത്, സൂരജ് എന്നിവരാണ് പിടിയിലായത്. കവര്‍ച്ചയ്ക്ക് ശേഷം പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
15ന് കര്‍ണാടകയിലെ ബെലഗാവിയില്‍ വച്ചായിരുന്നു സംഭവം. കേരളത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് സ്വര്‍ണം കടത്തിയ വാഹനം തിരികെ പണവുമായി മടങ്ങവെയാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്.