ചെന്നൈ: 15 വയസുകാരിയായ വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. മുഹമ്മദ് നിഷാദും ഭാര്യ നാസിയയുമാണ് പിടിയിലായത്. സംഭവത്തില്‍ മറ്റ് നാലു പേര്‍ കൂടിയുണ്ട്.
അമിഞ്ചിക്കരൈ പ്രദേശത്തെ മേത്ത നഗറിലുള്ള ദമ്പതികളുടെ ഫ്‌ളാറ്റിലെ ജോലിക്കാരിയായിരുന്നു പെണ്‍കുട്ടി. ഇവിടെ വച്ച് പ്രതികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ചൂടാക്കിയ ഇരുമ്പുകമ്പി ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നും സിഗററ്റ് ഉപയോഗിച്ച് ശരീരമാകെ പൊള്ളല്‍ വരുത്തിയെന്നും കണ്ടെത്തി.
പ്രതികള്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഫ്‌ളാറ്റിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച് സഹോദരിയുടെ വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. മരണവിവരം നിഷാദിന്റെ വക്കീലാണ് പോലീസിനെ അറിയിച്ചത്. തഞ്ചാവൂര്‍ ജില്ലക്കാരിയാണ് മരിച്ച പെണ്‍കുട്ടി. മൃതദേഹം കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.