18 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയുമായി ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമെന്ന് ബോംബെ ഹൈക്കോടതി; യുവാവിന് 10 വര്‍ഷം കഠിന തടവ്

യുവാവിന് ശിക്ഷ വിധിച്ച് നാഗ്പുര്‍ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
46464646

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് 10 വര്‍ഷം തടവ് വിധിച്ച് ബോംബെ ഹൈക്കോടതി.  ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പിരധിയില്‍ വരുമെന്ന് കോടതി ചൂണ്ടിക്കാണിച്ചു. 

Advertisment

ഭാര്യയുടെ ബലാത്സംഗ പരാതിയില്‍ യുവാവിന് ശിക്ഷ വിധിച്ച് നാഗ്പുര്‍ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവള്‍ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന്  ജസ്റ്റിന് ജി.എ. സനപ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

പ്രതിക്ക് കീഴ്‌ക്കോടതി വിധിച്ച 10 വര്‍ഷത്തെ കഠിന തടവും ബെഞ്ച് ശരിവച്ചു. പീഡനം നടക്കുമ്പോള്‍ യുവതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. യുവതി ഗര്‍ഭിണിയായതോടെ യുവാവ് പിന്നീട് പരാതിക്കാരിയെ വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍, ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടായതോടെ യുവതി ഭര്‍ത്താവിനെതിരേ  പരാതി നല്‍ക്കുകയായിരുന്നു.

Advertisment