Advertisment

ഗുജറാത്തില്‍ കന്നുകാലികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളില്‍ ഇടിച്ചു: 7 മരണം, 14 പേര്‍ക്ക് പരിക്ക്

റോഡില്‍ കിടന്ന കന്നുകാലികളെ രക്ഷിക്കാന്‍ ശ്രമിച്ച ബസ് ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് രണ്ട് കാറുകളിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

New Update
Gujarat

ദ്വാരക: ഗുജറാത്തിലെ ദ്വാരകയ്ക്ക് സമീപം ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബസ് മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് ഏഴ് പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

Advertisment

ഗാന്ധിനഗര്‍ സ്വദേശികളായ ഹെതല്‍ബെന്‍ അര്‍ജുന്‍ഭായ് താക്കൂര്‍, പ്രിയാന്‍ഷി മഹേഷ്ഭായ് താക്കൂര്‍, താന്യ അര്‍ജുന്‍ഭായ് താക്കൂര്‍, ഹിമാന്‍ഷു കിഷന്‍ഭായ് താക്കൂര്‍, വീരേന്ദ്ര കിഷന്‍ഭായ് താക്കൂര്‍, ബരാഡിയയില്‍ നിന്നുള്ള ചിരാഗ് ഭായ് എന്നിവരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന അജ്ഞാതനായ ഒരു യാത്രക്കാരനും മരിച്ചതായി പോലീസ് പറഞ്ഞു.

റോഡില്‍ കിടന്ന കന്നുകാലികളെ രക്ഷിക്കാന്‍ ശ്രമിച്ച ബസ് ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് രണ്ട് കാറുകളിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ഗുജറാത്തിലെ ദ്വാരക ജില്ലയ്ക്ക് സമീപം ദ്വാരക-ഖംബലിയ ദേശീയ പാതയില്‍ ശനിയാഴ്ച രാത്രി 7.45 ഓടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ഖംഭാലിയ ടൗണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഇപ്പോള്‍ അവിടെ ചികിത്സയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Advertisment