ചണ്ഡീഗഡ്: ജാമ്യത്തിലായിരിക്കെ ലോറന്‍സ് ബിഷ്ണോയിയുടെ അഭിമുഖം നടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ പഞ്ചാബ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.
അഭിമുഖം 2022 സെപ്റ്റംബര്‍ 3-4 തീയതികളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടന്നതാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം.
ഡിഎസ്പിമാരായ ഗുര്‍ഷര്‍ സന്ധു, സമ്മര്‍ വനീത് എന്നിവരടക്കം ഏഴ് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. തടവില്‍ കഴിയുന്ന ബിഷ്ണോയിയുടെ അഭിമുഖം എങ്ങനെയാണ് ചിത്രീകരിച്ച് പരസ്യമായി പുറത്തുവിട്ടതെന്ന് അധികൃതര്‍ അന്വേഷിച്ചു വരികയായിരുന്നു.
സംഭവം പഞ്ചാബിലെ ജയില്‍ സംവിധാനത്തിനുള്ളിലെ സുരക്ഷാ പ്രോട്ടോക്കോളുകളെ സംബന്ധിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ജയിലില്‍ അഭിമുഖം അനുവദിച്ചതിലെ വീഴ്ചകള്‍ മനസിലാക്കാന്‍ പോലീസ് വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.