ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മരിച്ച  കര്‍ണാടക സംഘത്തില്‍ മലയാളികളും; തിരച്ചില്‍ തുടരുന്നു

കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍ (71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ. സിന്ധു (45) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 

New Update
7437347

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മരിച്ച കര്‍ണാടക സംഘത്തില്‍ മലയാളികളും. ബംഗളുരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍ (71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ. സിന്ധു (45) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 

Advertisment

എസ്.ബി.ഐയില്‍ സീനിയര്‍ മാനേജരായി വിരമിച്ച ആശ ഭര്‍ത്താവ് സുധാകറുമൊത്താണ് ട്രക്കിങിന് പോയത്. സിന്ധു ഡെല്ലില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ്. 

കര്‍ണാടക ട്രക്കിങ് അസോസിയേഷന്‍ മുഖേനെ മെയ് 22നാണ് 29 അംഗ സംഘം ഉത്തരാഖണ്ഡിലേക്ക് പോയത്. ഒമ്പതംഗം സഞ്ചരിച്ച ട്രക്കിങ് പാത മോശം കാലാവസ്ഥയെത്തുടര്‍ന്ന് അടഞ്ഞുപോകുകയായിരുന്നു. അഞ്ച്  മൃതദേഹങ്ങള്‍ സ്ഥലത്തു നിന്നും കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.