ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരനില്‍ പാളത്തിലിരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെ മൂന്ന് കൗമാരക്കാര്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു. ഫര്‍ഖാന്‍ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പടിഞ്ഞാറന്‍ ചമ്പാരനിലെ മുഫാസിലിന് സമീപമുള്ള മാന്‍ഷ ടോലയിലാണ് അപകടമുണ്ടായത്. പാളത്തില്‍ ഹെഡ് വച്ച് ഗെയിം കളിച്ചിരുന്ന കൗമാരക്കാര്‍ ട്രെയിന്‍ വരുന്നതറിഞ്ഞില്ല. തുടര്‍ന്ന് ഇവരെ ട്രെയിന്‍ ഇടിച്ചിടുകയായിരുന്നു.