Advertisment

നിലവാരമില്ലാത്ത ഉല്‍പ്പന്നം റിട്ടേണ്‍ സ്വീകരിച്ചില്ല;  യുവതിയുടെ പരാതിയില്‍  ഫ്‌ളിപ്പ്കാര്‍ട്ടിന് 10,000 രൂപ പിഴ

ഉല്‍പ്പന്നത്തിന്റെ ഫോട്ടോഗ്രാഫുകളും ഫ്‌ളിപ്പ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയറുമായുള്ള സംഭാഷണവും പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവിട്ടത്.

New Update
42424

മുംബൈ: നിലവാരമില്ലാത്ത ഉല്‍പ്പന്നം എത്തിച്ച ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ടിന് 10,000 രൂപ പിഴ വിധിച്ച് മുംബൈ ഉപഭോക്ത്യ കോടതി. ഉല്‍പ്പന്നത്തിന്റെ ഫോട്ടോഗ്രാഫുകളും ഫ്‌ളിപ്പ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയറുമായുള്ള സംഭാഷണവും പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവിട്ടത്.

Advertisment

ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ യുവതി ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നം നിലവാരമില്ലാത്തതായിരുന്നു. റിട്ടേണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അത് ഫ്‌ളിപ്പ്കാര്‍ട്ട് സ്വീകരിച്ചില്ല. തുടര്‍ന്ന് യുവതി പരാതി നല്‍കുകയായിരുന്നു. 

ഗൊരെഗാവില്‍ താമസിക്കുന്ന തരുണ രജ്പുതാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് 4,641 രൂപയ്ക്ക് ഹെര്‍ബലൈഫ് ന്യൂട്രീഷന്‍ ഫ്രഷ് എനര്‍ജി ഡ്രിങ്ക് മിക്സിന്റെ 13 കുപ്പി വാങ്ങിയത്. ഒക്ടോബര്‍ 14ന് ഇവ വീട്ടിലെത്തി. തുടര്‍ന്ന് പാക്കേജ് തുറന്നുനോക്കിയപ്പോഴാണ് ഉല്‍പ്പന്നം പഴകിയതാണെന്ന് മനസിലായത്. റിട്ടേണ്‍ കൊടുക്കാന്‍ യുവതി ശ്രമിച്ചെങ്കിലും ഫ്‌ളിപ്പ്കാര്‍ട്ട് യുവതിയുടെ അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു.

Advertisment