ബംഗളുരു: മലപ്പുറത്ത് നിന്ന് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഡീലക്‌സ് ബസ് കര്‍ണാടകത്തില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു.
തിരൂര്‍ സ്വദേശിയായ പാക്കര ഹബീബാണ് മരിച്ചത്. ഹബീബ് സീറ്റില്‍ നിന്ന് ബസിനുള്ളിലേക്ക് തെറിച്ച് വീണാണ് മരണം സംഭവിച്ചത്. വീഴ്ചയില്‍ ഹബീബിന്റെ തലയ്ക്കും വാരിയെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് മലപ്പുറം ഡിപ്പോയില്‍ നിന്ന് ബംഗളുരുവിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലിന് നഞ്ചന്‍കോടിന് സമീപം മധുരയില്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.