Advertisment

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി: യുവതി പിടിയില്‍

മഹാരാഷ്ട്രയിലെ താനെയിലുള്ള ഉല്ലാസ് നഗര്‍ സ്വദേശിയായ ഫാത്തിമ ഖാനാ (24)ണ് പിടിയിലായത്. 

New Update
5353

മുംബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി മുഴക്കിയ സംഭവത്തില്‍ യുവതി പിടിയില്‍. മഹാരാഷ്ട്രയിലെ താനെയിലുള്ള ഉല്ലാസ് നഗര്‍ സ്വദേശിയായ ഫാത്തിമ ഖാനാ (24)ണ് പിടിയിലായത്. 

Advertisment

ഫാത്തിമ ഖാന്‍ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പത്ത് ദിവസത്തിനകം രാജി വച്ചില്ലെങ്കില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയെപ്പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി. 

ശനിയാഴ്ച വൈകുന്നേരമാണ് മുംബൈ പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണിയെത്തുടര്‍ന്ന് അധികൃതര്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് (എടിഎസ്) മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസും എടിഎസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.

Advertisment