നാരായണ്‍പേട്ട്: തെലങ്കാനയില്‍ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസാ്വാസ്ഥ്യമുണ്ടായ 22 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്.
സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ഇവര്‍ക്ക് തലവേദനയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. ചിലര്‍ സമീപത്തെ ബേക്കറികളില്‍ നിന്നും കടകളില്‍ നിന്നും ലഘുഭക്ഷണവും കഴിച്ചിരുന്നു. ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഡി.ഇ.ഒ) അറിയിച്ചു.