Advertisment

ഒരു മണിക്കൂര്‍നീണ്ട ശസ്ത്രക്രിയ; ഒമ്പത് വയസുകാരന്റെ ശ്വാസകോശത്തില്‍നിന്ന് തുന്നല്‍സൂചി പുറത്തെടുത്തു

ഭുവനേശ്വറിലെ എയിംസിലെ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

New Update
345455533

ന്യൂഡല്‍ഹി: ഒമ്പത് വയസുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് തുന്നല്‍ സൂചി പുറത്തെടുത്തു. ബ്രോങ്കോസ്‌കോപിക് ഇന്റര്‍വെന്‍ഷന്‍ രീതിയിലൂടെയായിരുന്നു സൂചി പുറത്തെടുത്തത്.  ഭുവനേശ്വറിലെ എയിംസിലെ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

Advertisment

സൂചി കുട്ടിയുടെ ശ്വാസകോശത്തിന്റെ ഇടത് ലോബ് ബ്രോങ്കസ് ലാറ്ററല്‍ സെഗ്മെന്റിലേക്ക് കുത്തികയറുകയായിരുന്നു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

ഒരു മണിക്കൂര്‍ നീണ്ടുനിന്ന മെഡിക്കല്‍ പ്രക്രിയകള്‍ക്കൊടുവിലാണ് സൂചി പുറത്തെടുത്തത്. ശിശുരോഗ വിദഗ്ധരുടെ ഒരു വിദഗ്ധ സംഘം ഡോ. രശ്മി രഞ്ജന്‍ ദാസ്, ഡോ. കൃഷ്ണ എം. ഗുല്ല, ഡോ. കേതന്‍, ഡോ. രാമകൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്.

 

Advertisment