ഡല്‍ഹി: കൊടും തണുപ്പിനെ തുടര്‍ന്ന് സിഗരറ്റ് വാങ്ങാന്‍ പോകാന്‍ വിസമ്മതിച്ച എട്ട് വയസുകാരനെ വെടിവെച്ച് വീഴ്ത്തി യുവാവ്. ബീഹാറിലെ മുന്‍ഗര്‍ ജില്ലയിലാണ് സംഭവം.
കുട്ടി വീടിന് സമീപം തണുപ്പകറ്റാന്‍ തീകാഞ്ഞ് നില്‍ക്കുമ്പോഴാണ് നിതീഷ് കുമാര്‍ എന്നയാള്‍ അടുത്തുവന്ന് കടയില്‍ നിന്ന് സിഗരറ്റ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത്.
കൊടും തണുപ്പ് ചൂണ്ടിക്കാട്ടി കുട്ടി ആവശ്യം നിരസിച്ചപ്പോള്‍ നിതീഷ് തോക്ക് പുറത്തെടുത്ത് കുട്ടിയുടെ നെറ്റിയില്‍ വെടിവച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു
വെടിയൊച്ച കേട്ട് വീട്ടുകാരും അയല്‍ക്കാരും ഓടിയെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ധര്‍ഹര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.
വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടര്‍മാര്‍ കുട്ടിയെ മുന്‍ഗര്‍ സദര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഗുരുതരാവസ്ഥയിലായതിനാല്‍ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ നെറ്റിയില്‍ മൂക്കിനോട് ചേര്‍ന്നാണ് വെടിയേറ്റതെന്ന് മുന്‍ഗര്‍ സദര്‍ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ.അനുരാഗ് പറഞ്ഞു. കുട്ടിയുടെ നില ഗുരുതരമാണെന്നും അടിയന്തര വിദഗ്ധ ചികിത്സ ആവശ്യമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
സദര്‍ ഡിഎസ്പി രാജേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് ഒരു ബുള്ളറ്റ് കേസിംഗ് കണ്ടെടുത്തു. ഗോവിന്ദ്പൂര്‍ ഗ്രാമവാസിയായ നിതീഷ് കുമാര്‍ സംഭവശേഷം ഓടി രക്ഷപ്പെട്ടതായി ഡിഎസ്പി പറഞ്ഞു
പ്രതിക്ക് ക്രിമിനല്‍ രേഖയുണ്ടെന്നും നേരത്തെ തന്നെ ഇയാളെ മറ്റൊരു കേസില്‍ തെരയുന്ന ആളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.